*Manager* : ഹലോ ,ഹലോ സുഗുണൻ സാറല്ലേ ? വൃദ്ധസദനത്തിൽ നിന്നാണു്.
*Sugunan*: അതേയ്... , സംഭാവനക്കാണേൽ ബുദ്ധിമുട്ടാ.... അറിയാല്ലോ ,സാമ്പത്തിക മാന്ദ്യം !
*M'anager*: അതിനല്ലാ... , താങ്കളുടെ അമ്മ മരിച്ചു ; അല്പം മുമ്പായിരുന്നു.
*Sugunan*: ഓ... എങ്കിൽ ഉടനെ വരാം. അമ്മയുടെ വീടും പറമ്പും അനാഥമായി കിടക്കാതെ വിൽക്കുകയും ചെയ്യാമല്ലോ....
*Manager*: അതിനു വരണമെന്നില്ല , അച്ചൻെറ ചികിത്സക്കു് വേണ്ടി അമ്മ അത് മൂന്നു വർഷം മുമ്പേ വിറ്റു.
*Sugunan*: അച്ചനിപ്പോ എങ്ങിനെ ? സുഖമല്ലേ ?..
*Manager*: അച്ചൻ മരിച്ചിട്ടു് രണ്ടു വർഷം കഴിഞ്ഞല്ലോ... താങ്കളെ ആ കാര്യം അറിയിച്ചപ്പോ ലീവു കിട്ടാൻ വിഷമമാണെന്നു് ആയിരുന്നല്ലോ അന്നു് പറഞ്ഞതു്..
*Sugunan*: ഓ..ഓ.. ശരി, ശരി. ഓർമ്മിക്കുന്നു.എന്നാലൊരു കാര്യം ചെയ്യാം. ശവസംസ്കാരത്തിനുള്ള പണം ഞാൻ ഉടൻ അയച്ചുതരാം..
*Manager*: അതു വേണ്ട ! ജഡം മെടിക്കൽ കോളേജിനു് വിറ്റു് ആ പണം താങ്കൾക്കു് അയച്ചു തരണമെന്നാണു് അമ്മ പറഞ്ഞിട്ടുള്ളതു്. അതിനു് താങ്കളുടെ അക്കൗണ്ടു് നമ്പർ വേണം. അതിനു് കൂടിയാണു് ഇപ്പോൾ വിളിച്ചതു്.....
(നാളെ ലോക വൃദ്ധദിനം )